ഇപ്പോള്‍ ഒരു കാര്യം പിടികിട്ടി.ഞാനും തുമ്പിയും വിട്ടു പിരിയാന്‍ പറ്റാത്തത്ര ബന്ധത്തിലാണ്.ഇവിടെത്തിയതു മുതല്‍ സഭാകമ്പം എന്തെന്ന് അറിയുന്നില്ല.കൂട്ടുകാരോട് സംസാരിക്കാനിപ്പോള്‍ പേടി ഒട്ടും തന്നെ ഇല്ല.എവിടെ ചെന്നാലും രണ്ട് വരി സധൈര്യം സംസാരിക്കാന്‍ കഴിയുമെന്ന് ഒരു ആത്മവിശ്വാസമുണ്ട്.കൂട്ടുകാരായ തുമ്പികളാണ് ഏറ്റവും വലിയ ഭാഗ്യം.
സംഘാടകരുടെ തമാശകള്‍ ഒന്നു കാണേണ്ടതു തന്നെയായിരുന്നു.നല്ലരീതിയില്‍ അവരുടെ നേതൃത്വം അവര്‍ നിര്‍വ്വഹിച്ചു.ഉദ്ഘാടന കര്‍മ്മം ഒരു പാട്ടോടു കൂടി ഭംഗിയായി നടന്നു.ക്യാമ്പ് ഗാനം തുമ്പികളെല്ലാവരും കൂടി പൊളിച്ചടുക്കി കയ്യില്‍ കൊടുത്തു.നാടകത്തിനായിരുന്നു തൂമയേറെ.ഈ വേനല്‍ തുമ്പിയുടെ ബോഗികള്‍ക്ക് അല്‍പ്പം കൂടി നീളം കൊടുക്കണേ...എന്നാണ് എന്റെ പ്രാര്‍ത്ഥന.
This comment has been removed by the author.
ReplyDelete