Tuesday, 28 July 2015

"മാനത്ത് മാരിവില്ല് എന്തുകൊണ്ട്?"

Image result for rainbow     സ്ക്കൂള്‍ വിട്ടതേയുള്ളു, അനു ടീച്ചറുടെ കാബിനില്‍ എത്തിക്കഴിഞ്ഞു.എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്ന കണ്ണുകള്‍. മെലിഞ്ഞ് സാമാന്യ നീളമുണ്ട്. മുടിയിഴകളാട്ടി അനു ദൂരനിന്നേ ധൃതിയോടെ ഓടി വരുന്നതു ടീച്ചര്‍ അങ്ങുനിന്നേ കണ്ടിരുന്നു.ഒളിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അതു പരാജയപ്പെട്ടു. കാരണം, അവിടെ അപ്പോള്‍ നിന്നിരുന്നെങ്കില്‍ അവളുടെ ഓരോ കൊസറാക്കൊള്ളി ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വന്നേനെ.
     ഒരു നീണ്ട പുഞ്ചിരി നല്കി കിതപ്പോടെ അനു അവളുടെ സംശയം ഉന്നയിച്ചു.
"ടീച്ചറേ ഈ മാനത്തു എന്താ മഴവില്ല്?"അനുവിന്റെ മുഖഭാവം കണ്ട് ടീച്ചര്‍ അല്പം കൂടി പ്രതീക്ഷിച്ചിരുന്നു.അത്ര കുഴപ്പമില്ല.
"അതു നീ ഇപ്പോള്‍ മഴ നനഞ്ഞാല്‍ റോഡ് കാണുന്നില്ലേ...നിറമായിട്ട്."
അനു : "അതെന്താന്ന് ന്നല്ലേ ചോദിച്ചേ?"
ടീച്ചര്‍ : "പറയാം...അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ജലകണികകളില്‍ സൂര്യപ്രകാശം തട്ടിച്ചിതറുമ്പോഴാണ് മഴവില്ല് ഉണ്ടാകുന്നത്.വായുവില്‍ നിന്ന് സാന്ദ്രത കൂടിയ വെള്ളത്തിലേക്ക് കടക്കുമ്പോള്‍ പ്രകാശരശ്മികള്‍ക്ക് അപവര്‍ത്തനം സംഭവിക്കുന്നു.അതായത് രശ്മി വളയുന്നു.സൂര്യപ്രകാശം വ്യത്യസ്ത തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങളുടെ കൂട്ടമാണ്. ഓരോ തരംഗദൈര്‍ഘ്യത്തിലുള്ള രശ്മിക്കും ഉണ്ടാകുന്ന അപവര്‍ത്തനം വ്യത്യസ്തമായിരിക്കുന്നതിനാല്‍ മഴത്തുള്ളിക്കുള്ളില്‍ കടക്കുമ്പോള്‍ സൂര്യപ്രകാശം അതിന്റെ ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയുന്നു.ഈ രശ്മികളിലൊരു ഭാഗം ജലകണികയുടെ ഉള്‍ പ്രതലത്തില്‍ തട്ടി തിരികെ പ്രതിഫലിക്കുന്നു.മനസ്സിലായാ...?"
അനു : "എനിക്ക് ഇത് അറിയായിരുന്നു. ഞാന്‍ ടീച്ചറെ ഒന്ന് ടെസ്റ്റ് ചെയ്തതല്ലേ..! "
ടീച്ചര്‍ : "ഓഹോ ...ഇന്നത്തെ ടെസ്റ്റിങ് അല്പം കൂടിപ്പോയി."

Tuesday, 21 July 2015

ചക്ക

Image result for jack fruit
2100 കാലഘട്ടം,
ബയോളജി പിരീഡില്‍ ക്രിസ്റ്റി ഒരു സംശയം ഉന്നയിച്ചു.
"ടീച്ചറേ..ഈ ചക്ക എന്നു വച്ചാല്‍ എന്തുവാ?" 
ടീച്ചര്‍ : "അതു ഒരു പഴവര്‍ഗമാണെന്ന് തോന്നുന്നു.പുരാതന കാലത്തെ ഒരു മധുരമേറിയ പഴമാണെന്നാണ് എന്റെ അറിവ്.നിന്നോട് ഇത് ആരു പറഞ്ഞു?"
ക്രിസ്റ്റി : "മുത്തശ്ശിയാ.മുത്തശ്ശി ന്യൂഡില്‍സ് കാട്ടി പറയുവാ,ചക്കയാ തിന്നണ്ടത് അല്ലാതെ ഇതു പോലത്തെ നിലത്തരയെയല്ലാന്ന്."
ടീച്ചര്‍ : "എന്റെ അമ്മയും ചക്കയെ കുറിച്ച് പറഞ്ഞതായി കേട്ടിട്ടുണ്ട്.അതിന് മുള്ളുണ്ടത്രേ.നേരിട്ടു കാണണമെങ്കില്‍ തിരുവനന്തപുരം ജൈവ മ്യൂസിയത്തില്‍ പോകണം.ഇപ്പോള്‍ അവിടെ മാത്രമേ ചക്കയുള്ളുവത്രേ.ചക്കയുടെ ചിത്രം  ഗൂഗിള്ലില്‍ സെര്‍ച്ച് ചെയ്ത് നോക്കൂ...........
                                                                 

Monday, 20 July 2015

വേനല്‍ തുമ്പിയിലെ ഡയറിക്കുറിപ്പുകള്‍

Image result for തുമ്പി            ദാാാാ...... കൊച്ചുവേനലവധിക്കാലത്തിന്റെ ബോഗികള്‍ അവസാനിക്കാന്‍ കഷ്ടിച്ച് ഒരു മാസം കൂടി.സ്ക്കൂള്‍ അടയ്ക്കുമ്പോള്‍ എങ്ങനെയെങ്കിലും അടച്ചാല്‍ മതി എന്നായിരുന്നു.ഇപ്പഴോ ബോറടി തുടങ്ങി.അത് മാറ്റാനായിരുന്നു വേനല്‍ തുമ്പിയിലേക്കുള്ള പ്രവേശനം.ഇപ്പോള്‍ തോന്നുന്നു 'ഇതെന്തേ ഞാന്‍ മുമ്പേ അറിയാതെ പോയി.'
            ഇപ്പോള്‍ ഒരു കാര്യം പിടികിട്ടി.ഞാനും തുമ്പിയും വിട്ടു പിരിയാന്‍ പറ്റാത്തത്ര ബന്ധത്തിലാണ്.ഇവിടെത്തിയതു മുതല്‍ സഭാകമ്പം എന്തെന്ന് അറിയുന്നില്ല.കൂട്ടുകാരോട് സംസാരിക്കാനിപ്പോള്‍ പേടി ഒട്ടും തന്നെ ഇല്ല.എവിടെ ചെന്നാലും രണ്ട് വരി സധൈര്യം സംസാരിക്കാന്‍ കഴിയുമെന്ന് ഒരു ആത്മവിശ്വാസമുണ്ട്.കൂട്ടുകാരായ തുമ്പികളാണ് ഏറ്റവും വലിയ ഭാഗ്യം.
             സംഘാടകരുടെ തമാശകള്‍ ഒന്നു കാണേണ്ടതു തന്നെയായിരുന്നു.നല്ലരീതിയില്‍ അവരുടെ നേതൃത്വം അവര്‍ നിര്‍വ്വഹിച്ചു.ഉദ്ഘാടന കര്‍മ്മം ഒരു പാട്ടോടു കൂടി ഭംഗിയായി നടന്നു.ക്യാമ്പ് ഗാനം തുമ്പികളെല്ലാവരും കൂടി പൊളിച്ചടുക്കി കയ്യില്‍ കൊടുത്തു.നാടകത്തിനായിരുന്നു തൂമയേറെ.ഈ വേനല്‍ തുമ്പിയുടെ ബോഗികള്‍ക്ക് അല്‍പ്പം കൂടി നീളം കൊടുക്കണേ...എന്നാണ് എന്റെ പ്രാര്‍ത്ഥന.